Kerala
ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയം; സി എം ആര്‍ എലിനെതിരെ എസ് എഫ് ഐ ഒ
രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു.
ന്യൂഡല്‍ഹി | സി എം ആര്‍ എലിനെതിരെ ഗുരുതര ആരോപണവുമായി എസ് എഫ് ഐ ഒ. ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സി എം ആര്‍ എല്‍ പണം നല്‍കിയതായി സംശയിക്കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ അന്വേഷണ ഏജന്‍സി പറഞ്ഞു.
രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു.
എക്‌സാലോജിക്-സി എം ആര്‍ എല്‍ ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായതായി എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു. കേസ് ഈമാസം 23ന് വീണ്ടും പരിഗണിക്കും.
---- facebook comment plugin here -----