Connect with us

G20 summit

ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഖാലിസ്ഥാന്‍ പോസ്റ്ററുകള്‍ പതിച്ച് എസ്എഫ്ജെ

പോസ്റ്ററുകളില്‍ 'പഞ്ചാബ് ഇന്ത്യയല്ല, ഖാലിസ്ഥാന്‍ സിന്ദാബാദ്' എന്നാണ് പരാമര്‍ശിച്ചിരുന്നത്.

Published

|

Last Updated

അമൃത്സര്‍|പഞ്ചാബില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) അമൃത്സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയില്‍ ഖാലിസ്ഥാനി പോസ്റ്ററുകള്‍ പതിച്ചു. ഗുരുനാനാക്ക് ദേവ് സര്‍വകലാശാലയുടെ ചുവരുകളില്‍ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകളില്‍ ‘പഞ്ചാബ് ഇന്ത്യയല്ല, ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്നാണ് പരാമര്‍ശിച്ചിരുന്നത്.

അമൃത്സറില്‍ നടക്കാനിരിക്കുന്ന 2023-ലെ ജി20 ഉച്ചകോടിയുടെ സെക്ഷനുകള്‍ തടസ്സപ്പെടുത്താന്‍ എസ്എഫ്ജെ മാര്‍ച്ച് 15, 16 തീയതികളില്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ തടസ്സപ്പെടുത്തുമെന്നും ആഹ്വാനം ചെയ്തു.

മാര്‍ച്ച് 6 ന് എസ്എഫ്‌ജെ ചീഫ് ഗുര്‍പത്വന്ത് പന്നു ജി 20 പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന  വീഡിയോ പുറത്തിറക്കിയിരുന്നു. അതില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്ന് അവകാശപ്പെട്ടു. ഒന്നിലധികം സ്ഥലങ്ങളിലെ റെയില്‍വേ സര്‍വീസുകള്‍ അടച്ചിടുമെന്നും അദ്ദേഹം അറിയിച്ചു.

 

Latest