Connect with us

Saudi Arabia

ഷാഫി മുസ്‌ലിയാർക്ക് യാത്രയപ്പ് നൽകി

നിലവിൽ ഐസിഎഫ് മക്ക പ്രൊവിൻസ് പ്രസിഡന്റായ ഷാഫി മുസ്‍ലിയാർ ഐസിഎഫ് ജിദ്ദ സെന്റർ പ്രസിഡന്റ് മർകസ് ജിദ്ദ പ്രസിഡന്റ് എന്നീ നിലകളിലും മാതൃകാ സേവനം കാഴ്ചവെച്ചിട്ടുണ്ട്.

Published

|

Last Updated

മക്ക | രണ്ടു പതിറ്റാണ്ടിലധികം ജിദ്ദയിലെ ഐസിഎഫ് മർകസ് കമ്മറ്റികൾക്ക് നേത്രത്വം നൽകിയിരുന്ന ഐസിഎഫ് മക്ക പ്രൊവിൻസ് പ്രസിഡന്റ് വേങ്ങര ഷാഫി മുസ്ലിയാർക്ക് ഐസിഎഫ് ജിദ്ദ സെന്റർ കമ്മറ്റി യാത്രയപ്പ് നൽകി. നിലവിൽ ഐസിഎഫ് മക്ക പ്രൊവിൻസ് പ്രസിഡന്റായ അദ്ദേഹം ഐസിഎഫ് ജിദ്ദ സെന്റർ പ്രസിഡന്റ് മർകസ് ജിദ്ദ പ്രസിഡന്റ് എന്നീ നിലകളിലും മാതൃകാ സേവനം കാഴ്ചവെച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് അദ്ദേഹം ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് മടങ്ങുന്നത്.

പൊതു സാമൂഹിക സേവന മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും പ്രാസ്ഥാനിക വഴിയിൽ അദ്ദേഹത്തിനുണ്ടായ തീഷ്‌ണമായ ത്യാഗങ്ങളും എന്നും സ്മരിക്കപ്പെടുമെന്ന് യാത്രയപ്പ് സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിച്ച ഐസിഎഫ് ഇന്റർ നാഷണൽ ഫൈനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് അൽ ബുഖാരി വ്യക്തമാക്കി.

യാത്രയപ്പ് സംഗമത്തിൽ ഐസിഎഫ് ജിദ്ദാ സെന്റർ കമ്മറ്റിയുടെ മൊമെന്റോ സയ്യിദ് ഹബീബ് അൽ ബുഖാരി അദ്ദേഹത്തിന് നൽകി. ഐസിഎഫ് സൗദി നാഷണൽ ദഅവാ പ്രസിഡന്റ് അബ്‌ദുറഹ്‌മാൻ മളാഹിരി, മുജീബ് റഹ്‌മാൻ ഏ ആർ നഗർ, അബ്ദുന്നാസിർ അൻവരി തുടങ്ങിയവർ സംസാരിച്ചു ഐസിഎഫ് ജിദ്ദ സെന്റർ പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.

Latest