Connect with us

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍ കണ്ടെത്തി.

രാത്രിയോടെ ഇയാളെ താമരശ്ശേരിയില്‍ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കര്‍ണാടകയില്‍ ഷാഫിയെ കണ്ടെത്തിയത്. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റിനെ തുടര്‍ന്നാണ് ഷാഫിയെ കണ്ടെത്താന്‍ കഴിഞ്ഞത്.

വീഡിയോ കാണാം

Latest