Connect with us

shajahan murder case

ഷാജഹാൻ വധം: എല്ലാം ബി ജെ പിയുടെ തലയിൽ വെക്കാനാകുമോയെന്ന് കെ സുധാകരൻ

ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി പി എമ്മിന്റെ സ്ട്രോംഗ് പ്രവർത്തകരാണെന്നും സുധാകരൻ ആരോപിച്ചു.

Published

|

Last Updated

പാലക്കാട് | മലമ്പുഴ കുന്നങ്കോട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം ബി ജെ പിയുടെ തലയിൽ വെക്കാനാകില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയമായി ബി ജെ പിയെ എതിർക്കുന്നു എന്നതിനപ്പുറത്ത് എല്ലാ കഥകളും ബി ജെ പിയുടെ തലയിൽ കയറ്റിയിടാൻ പറ്റുമോ? ഇത് സി പി എം ആണ് എന്ന കാര്യത്തിൽ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരുന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സി പി എമ്മിന്റെ സ്ട്രോംഗ് പ്രവർത്തകരാണെന്നും സുധാകരൻ ആരോപിച്ചു.

പാർട്ടിയുമായി ബന്ധമില്ല, അവർ നേരത്തെ പാർട്ടി വിട്ടവരാണ് എന്ന് സി പി എം. പറയുമ്പോൾ അത് തിരുത്തുന്നത് സി പി എമ്മുകാർ തന്നെയാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ്- ബി ജെ പി സംഘങ്ങളാണെന്ന് ഈ വിഷയത്തിൽ രണ്ടാം പ്രാവശ്യം ഇറക്കിയ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഇറക്കിയ പ്രസ്താവനയിൽ സാമൂഹിക വിരുദ്ധ ശക്തികളാണ് ഉത്തരവാദികൾ എന്നാണുണ്ടായിരുന്നത്.

Latest