Connect with us

shajahan murder case

ഷാജഹാന്‍ വധം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

|

Last Updated

പാലക്കാട് | സി പി എം പ്രാദേശിക നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍കൂടി അറസ്റ്റിലായി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. മലമ്പുഴയില്‍വെച്ചാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.

നേരത്തെ ഷാജഹാനെ കൊലപ്പെടുത്തുന്ന കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, നവീന്‍, സിദ്ധാര്‍ത്ഥന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു.
കൊലക്ക് പ്രധാന കാരണം പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വിരോധമെന്ന് പാലക്കാട് എസ് പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രതികള്‍ രാഖികെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തിക്കും ഫളക്സ് വെച്ചതും ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നുവെന്നും എസ് പി പറഞ്ഞിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. 14 ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് ശേഖരിച്ചു.

 

Latest