Connect with us

shajahan murder case

ഷാജഹാന്‍ വധം: നാല് പേര്‍ അറസ്റ്റില്‍

പ്രതികള്‍ക്ക് ഷാജഹാനോട് വൈരാഗ്യമെന്ന് പോലീസ്

Published

|

Last Updated

പാലക്കാട് | സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പിടിയിലായ എട്ടില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലക്ക് പ്രധാന കാരണം പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വിരോധമെന്ന് പാലക്കാട് എസ് പി പറഞ്ഞു.

പ്രതികള്‍ രാഖികെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തിക്കും ഫളക്‌സ് വെച്ചതും ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നുവെന്നും എസ് പി പറഞ്ഞു

കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. 14 ന് വൈകുന്നേരം ചന്ദ്രനഗര്‍ ചാണക്യ ഹോട്ടലില്‍ പ്രതികള്‍ ഒത്തുചേര്‍ന്നിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് ശേഖരിച്ചു.
കേസില്‍ ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍, നാലാം പ്രതി ശിവരാജന്‍, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് നിലവില്‍ പിടിയിലായത്.

Latest