shajahan murder case
ഷാജഹാന്‍ വധം: ആറ് പേര്‍ കൂടി കസ്റ്റഡിയില്‍
ഇവരുടെ അറസ്റ്റ് നാളെ ഉച്ചയോടെ രേഖപ്പെടുത്തും.

പാലക്കാട് | മലമ്പുഴ കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയും മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാനെ വധിച്ച കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് നാളെ ഉച്ചയോടെ രേഖപ്പെടുത്തും. ഇന്ന് രാവിലെ രണ്ട് പേര്‍ കസ്റ്റഡിയിലായിരുന്നു.
വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പാലക്കാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ ചോദ്യം ചെയ്യല്‍ തുടരുന്നുണ്ട്.
സ്വാതന്ത്ര്യദിന തലേന്നാണ് ഷാജഹാനെ ഒരു സംഘം വെട്ടിക്കൊന്നത്. ആര്‍ എസ് എസ്- ബി ജെ പി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. സി പി എമ്മുകാര്‍ തന്നെയാണ് കൊല നടത്തിയതെന്ന് ബി ജെ പി പറയുന്നു.
---- facebook comment plugin here -----