Connect with us

Kerala

സ്വന്തം കവിതയാലപിച്ച് ഒന്നാമതെത്തി ശാഹ് നവാസ്

സ്വന്തം നാട്ടില്‍ നിന്ന് തന്നെ ഒന്നാം സ്ഥാനം നേടാനായതിന്റെ സന്തോഷത്തിലാണ് വെസ്റ്റ് ബംഗാളിലെ തന്നെ കൊല്‍ക്കത്ത സ്വദേശിയായ ശാഹ് നവാസ്.

Published

|

Last Updated

ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍) | ഇംഗ്ലീഷ് കവിതാ പാരായണ മത്സരത്തില്‍ സ്വന്തം കവിതയാലപിച്ച് ശ്രദ്ധനേടിയ വിദ്യാര്‍ഥിക്ക് ഫലം വന്നപ്പോള്‍ ഒന്നാംസ്ഥാനം. എസ് എസ് എഫ് ദേശീയ സാഹിത്യതോത്സവിലാണ് ഇരട്ടിനേട്ടം കൈവരിച്ച് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥിയായ ശാഹ് നവാസ് മികവു കാട്ടിയത്. സ്വന്തം നാട്ടില്‍ നിന്ന് തന്നെ ഒന്നാം സ്ഥാനം നേടാനായതിന്റെ സന്തോഷത്തിലാണ് വെസ്റ്റ് ബംഗാളിലെ തന്നെ കൊല്‍ക്കത്ത സ്വദേശിയായ ശാഹ് നവാസ്.

ബി എ ഹോണേഴ്‌സ് ഇസ്ലാമിക് സ്റ്റഡീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ശാഹ് നവാസ്. യൂണിവേഴ്സിറ്റിയിലെ ഒന്നാം സെമസ്റ്ററില്‍ പഠന വിഷയമായിരുന്ന ഉര്‍ദു സാഹിത്യം എന്ന പേപ്പറില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ശാഹ് നവാസ് കവിതകള്‍ എഴുതിത്തുടങ്ങുന്നത്. കാമ്പസ് വിഭാഗം ഇംഗ്ലീഷ് കവിത പാരായണ മത്സരത്തിലാണ് ശാഹ് പങ്കെടുത്തത്.

ജനനം മുതല്‍ വൃദ്ധയാവുന്നത് വരെയുള്ള ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്നതാണ് ഫ്രം ബേബി ടു ഗ്രാന്‍ഡ്മാ എന്ന കവിതയിലെ ആശയം. ജാഹിലിയ്യ കാലത്ത് കുഴിച്ചുമൂടപ്പെട്ട പെണ്‍ജന്മങ്ങള്‍ക്ക് ഇസ്ലാം എങ്ങനെയാണ് സുരക്ഷിതത്വം നല്‍കിയത് എന്നാണ് കവിതയില്‍ വിവരിക്കുന്നതെന്ന് ശാഹ് പറഞ്ഞു. സാഹിത്യോത്സവില്‍ പങ്കെടുത്തതിലും വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം മത്സരിക്കാനായതിലും സ്വന്തം കവിത ചൊല്ലി സ്വന്തം നാട്ടില്‍ ജേതാവാകാന്‍ സാധിച്ചതും വലിയ അനുഭവമാണെന്നും ശാഹ് നവാസ് പ്രതികരിച്ചു.

 

Latest