Connect with us

National

ഷാരൂഖ് ഖാന് നേരെ വധഭീഷണി; ഛത്തീസ്‌ഗഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്.

Published

|

Last Updated

മുംബൈ| ബോളിവുഡ് താരം ഷാരൂഖ് ഖാന് നേരെ വധഭീഷണി മുഴക്കിയയാള്‍ പിടിയില്‍.
ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഷാരൂഖ് ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. കൊല്ലാതിരിക്കണമെങ്കില്‍ 50 ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഭാരതീയ നാഗരിത് സംഹിത 308(4), 351 (3)(4) വ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം തന്റെ ഫോണ്‍ നവംബര്‍ രണ്ടിന് കാണാതായെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ഫോണ്‍ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.

Latest