Connect with us

National

ഷാരൂഖ് ഖാന് നേരെ വധഭീഷണി; വൈ പ്ലസ് സുരക്ഷയൊരുക്കി പോലീസ്

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു.

Published

|

Last Updated

മുംബൈ | ബോളിവുഡ് താരം ഷാരുഖ് ഖാന് നേരെയും വധഭീഷണി. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്ക് വന്നത്. സംഭവത്തില്‍ മുംബൈ ബാന്ദ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ y + കാറ്റഗറിയാക്കി മാറ്റിയിരുന്നു.

സല്‍മാന്‍ ഖാനെ ലക്ഷ്യം വെച്ച് നിരന്തരം ഭീഷണിസന്ദേശങ്ങള്‍ വരുന്നതിനിടെയാണ് ഇപ്പോള്‍ ഷാരൂഖാനും ഭീഷണി സന്ദേശം എത്തിയത്.

Latest