Kerala
ശഹബാസ് കൊല്ലപ്പെട്ട സംഭവം: താമരശ്ശേരിയില്‍ ജാഗ്രതാ സമിതി രൂപവത്കരിച്ചു
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു

കോഴിക്കോട് | വിദ്യാർഥികളുടെ ആക്രമണത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ശഹബാസ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ടി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതി രൂപവത്കരിക്കാനും തീരുമാനമായി. ഹൈസ്‌കൂള്‍ പ്രധാന അധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപങ്ങളുടെ തലവന്മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.