Kerala
ഷഹബാസിന്റെ മരണം; ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു
പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധം ലഭിച്ചത്.

കോഴിക്കോട് | താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. ഇന്ന് നടത്തിയ റെയ്ഡിലാണ് നഞ്ചക്ക് കണ്ടെടുത്തത്. പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധം ലഭിച്ചത്.
കേസിലെ പ്രതികളുടെ വീട്ടില്‍ ഇന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ആക്രമണവും കൊലപാതകവും ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നുണ്ട്.
ഷഹബാസിന്റെ തലയോട്ടി പൊട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു. നഞ്ചക്ക് പോലെയുള്ള ആയുധം കൊണ്ട് ശക്തമായ ക്ഷതമേല്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----