Connect with us

Kerala

ഷഹബാസ് കൊലപാതകം; ഒരു പത്താം ക്ലാസ് വിദ്യാർഥി കൂടി അറസ്റ്റിൽ

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഇന്ന് വിദ്യാര്‍ഥിയെ ഹാജരാക്കും.

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. ഷഹബാസിനെ കൂട്ടമായി ആക്രമിച്ച സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ വിദ്യാര്‍ഥിയെ ഹാജരാക്കും.

ഷഹബാസിനെ ആക്രമിക്കുന്നതില്‍ നേരിട്ട് അഞ്ച് വിദ്യാര്‍ഥികളാണ് പങ്കെടുത്തതെന്നാണ് വിവരം.എന്നാല്‍ കൂടുതല്‍ പേര്‍ കൊലപാതകം ആസൂത്രണം ചെയ്തതിന് പിന്നിലുണ്ടെന്നാണ് സൂചന.കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ കൈമാറിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ചാറ്റുകളെ കുറിച്ചും അഡ്മിന്‍മാരെ കുറിച്ചും പോലീസ് വിശദമായ വിവരങ്ങള്‍ തേടും.നഞ്ചക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Latest