Connect with us

Kerala

ഷഹബാസ് വധക്കേസ്; കുടുംബം മുഖ്യമന്ത്രിയെ കാണും

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്.

മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോള്‍ കാണാനാണ് നീക്കം. സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബം.

വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

 

Latest