Connect with us

Kerala

ഷഹബാസ് വധം; കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടും.

Published

|

Last Updated

കോഴിക്കോട് |  ഷഹബാസ് വധക്കേസില്‍ ജുവനൈല്‍ ഹോമില്‍ കഴിയുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. കുറ്റാരോപിതരായ 6 കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് ജുവൈനല്‍ ഹോമിലാണ്

തടസവാദം ഉന്നയിക്കുന്നതിനായി ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍, അഭിഭാഷകരായ കെ പി മുഹമ്മദ് ആരിഫ്, കോടോത്ത് ശ്രീധരന്‍, യു കെ അബ്ദുല്‍ ജലീല്‍ എന്നിവര്‍ മുഖേന ഹൈക്കോടതിയില്‍ ഹാജരാവുന്നുണ്ട്.

അതേ സമയം കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടും. അക്രമ അഹ്വാനത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ മെയ് അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും.

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്

 

Latest