Kerala
ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ്
ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

കോഴിക്കോട് | താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്ന് പോലീസ്.അന്വേഷണത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.
കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്.പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികള്‍.കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ഫെബ്രുവരി 27നാണ് താമരശേരിയില്‍ രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതര പരുക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.തുടര്‍ന്ന് താമരശേരി പോലീസ് ഇന്‍സ്പെക്ടര്‍ സായൂജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ച ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.