Kerala
ഷഹബാസ് കൊലപാതകം; പ്രതികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ്
വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന്

കോഴിക്കോട് | താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേസിലെ പ്രതികളെ പരീക്ഷക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുതെന്നാണ് അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ്സ് വ്യക്തമാക്കി,
കൊലപാതക കേസിലെ പ്രതികളായ താമരശ്ശേരി ഗവ, സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് നാളെ എസ് എസ് എല്‍ സി പരീക്ഷക്കായി പോലീസ് സുരക്ഷയില്‍ എത്തിക്കുന്നത്. പ്രതികള്‍ നിലവില്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്.