Kerala
ഷാറൂഖ് എന്‍ ഐ എ കസ്റ്റഡിയില്‍; വിശദമായ മൊഴിയെടുക്കും
കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ എ എ ചോദ്യം ചെയ്യുന്നത്
കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ എന്‍ ഐ എ ചോദ്യം ചെയ്യുന്നു. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ എ എ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ ഐ എ ചോദിച്ചറിയുന്നത്
അതേ സമയം താന്‍ ഒറ്റയ്ക്കാണ് ട്രെയിന്‍ ആക്രമിച്ചതെന്നായിരുന്നു കേരള പോലീസിനോട് പ്രതി ആവര്‍ത്തിച്ചു പറഞ്ഞത്. . എന്നാല്‍ ഷാറൂഖിന് മറ്റേതെങ്കിലും തീവ്രസംഘടനകളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നാണ് എന്‍ എ എ അന്വേഷണം. പ്രാദേശിക സഹായത്തെ കുറിച്ചും അന്വേഷിക്കും.
ഏഴുദിവസത്തെ കസ്റ്റഡി കാലാവധിയില്‍ എന്‍ ഐ എ തെള്ളിവെടുപ്പ് ഉള്‍പ്പടെ നടത്തും. കേസില്‍ കേരള പോലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ ഐ എ ക്ക് കൈമാറിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനക്ക് നല്‍കിയ പ്രതിയുടെ ഫോണ്‍ ഉടന്‍ ലഭ്യമാകും. ഈ മാസം 8 ന് കസ്റ്റഡി കാലാവധി അവസാനിക്കും.