Connect with us

TRAINATTACK

ഷാറുഖ് സൈഫി പെട്രോള്‍ വാങ്ങിയതില്‍ കൃത്യമായ ആസൂത്രണം

തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കിയത് ആസൂത്രണത്തിന്റെ ഭാഗമാണ്.

Published

|

Last Updated

പാലക്കാട്  | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറുഖ് സൈഫി പെട്രോള്‍ വാങ്ങിയതില്‍ കൃത്യമായ ആസൂത്രണം നടത്തിയെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാളെ കുറ്റകൃത്യത്തിന് കരുവാക്കി എന്ന അനുമാനത്തിലാണ് പോലിസ്. ഷൊര്‍ണ്ണൂരില്‍ നിന്ന് പെട്രോള്‍ വാങ്ങിയ കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്.
തൊട്ടടുത്ത പെട്രോള്‍ പമ്പ് ഒഴിവാക്കിയത് ആസൂത്രണത്തിന്റെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ സൂചനകള്‍ അടിസ്ഥാനമാക്കിയാണ് എ ഡി ജി പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്. കുറ്റകൃത്യത്തിന്റെ പ്രേരണയെക്കുറിച്ചു സൂചന ലഭിച്ചാല്‍ പ്രതിക്കെതിരെ യു എ പി എ ചുമത്തും.

സംഭവസ്ഥലത്ത് തെളിവുകള്‍ ഉപേക്ഷിക്കാനിടയായ സാഹചര്യവും ആഴത്തില്‍ അന്വേഷിക്കുന്നു.

 

 

---- facebook comment plugin here -----

Latest