train attack
ഷാറൂഖ് സൈഫി ഷൊര്‍ണൂരില്‍ ചെലവിട്ട 14 മണിക്കൂര്‍ നിര്‍ണായകം
വിവിധയിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫി ഷൊര്‍ണൂരില്‍ ചെലവിട്ട 14 മണിക്കൂറുകെ കേന്ദ്രീകരിച്ച് അന്വേഷണം.14 മണിക്കൂര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിനു പ്രതി ദൂരൂഹമായ മൗനം തുടരുകയാണ്. ഈ സമയം പ്രതി എങ്ങോട്ടു പോയി ആരെയൊക്കെ കണ്ടു എന്നു കണ്ടെത്താന്‍ കഴിഞ്ഞാല്‍ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാവും എന്നാണു സൂചന.
ഷൊര്‍ണ്ണൂരില്‍ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്.
വിവിധയിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇയാള്‍ സമീപ ദിവസങ്ങളില്‍ ഉപയോഗിച്ച സിം കാര്‍ഡുകളിലെ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ചില സുപ്രധാന മൊഴി നല്‍കിയ പ്രതി പിന്നീട് ഒന്നും വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല.
ഷാറൂഖിന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധനക്കുവിധേയമാക്കും. പ്രതിക്ക് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്നു തെളിയിക്കാന്‍ കഴിയുന്ന സൂചനകളിലേക്കു നീങ്ങുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.