train attack
ഷാരൂഖ് സൈഫിയെ എലത്തൂരിലും ഷൊര്‍ണൂരിലും ഇന്നു തെളിവെടുപ്പിനായി എത്തിക്കും
പ്രതിയെ ഇന്നലെ കണ്ണൂരില്‍ എത്തിച്ച് ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
കോഴിക്കോട് | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സൈഫിയെ എലത്തൂരിലും ഷൊര്‍ണൂരിലും ഇന്നു തെളിവെടുപ്പിനായി എത്തിക്കും.
പ്രതിയെ ഇന്നലെ കണ്ണൂരില്‍ എത്തിച്ച് ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ട്രെയിനില്‍ പെട്രോള്‍ ഒഴിച്ചു തീ പടര്‍ത്തിയ എലത്തൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലും എത്തിച്ചുള്ള തെളിവെടുപ്പുകള്‍ സുപ്രധാനമാണ്.
ഇയാള്‍ 14 മണിക്കൂറോളം ഷൊര്‍ണൂരില്‍ തങ്ങിയത് എവിടെ ഈ സമയത്തിനുള്ളില്‍ ആരെയെല്ലാം കണ്ടു എന്നതു തെളിവെടുപ്പില്‍ പ്രധാനമാണ്. രണ്ടു സ്ഥലത്തും ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമം.
ഷാരൂഖ് സൈഫിയോടൊപ്പം സഹായിയായി മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു നടക്കുന്നത്. തനിക്ക് ആരുടേയും സഹായമുണ്ടായിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണു പ്രതി.
മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകര വിരുദ്ധ സ്‌ക്വാഡ് കോഴിക്കോട്ടെത്തി പ്രതിയെ ചോദ്യം ചെയ്തിട്ടുണ്ട്.