Connect with us

Uae

ശൈഖ് റാശിദിന്റെ കാഴ്ചപ്പാടുകളും പദ്ധതികളും സംരക്ഷിച്ചു പ്രദര്‍ശിപ്പിക്കും

ശ്രദ്ധേയമായ നേതൃയാത്രയും സ്വഭാവ സവിശേഷതകളും മൂല്യങ്ങളും തത്വങ്ങളും നിര്‍വചിക്കുന്ന ഒരു സംയോജിത ആര്‍ക്കൈവ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Published

|

Last Updated

ദുബൈ | ആധുനിക ദുബൈക്ക് ബീജാവാപം നടത്തിയ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകളും പദ്ധതികളും സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്റിംഗ് ദ ലെഗസി ഓഫ് ശൈഖ് റാശിദ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനാണ് (എം ബി ആര്‍ എഫ്) തയ്യാറാക്കിയത്.

സ്ഥാപക പിതാക്കന്മാരുടെ പൈതൃകം ഭാവി തലമുറകള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നത് ദേശീയ അഭിമാനബോധം വളര്‍ത്തുമെന്നു എം ബി ആര്‍ എഫ് സി ഇ ഒ ജമാല്‍ ബിന്‍ ഹുവൈറബ് പറഞ്ഞു. രാജ്യത്തെ മൊത്തത്തില്‍ ഉയര്‍ന്ന നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ച ശൈഖ് റാശിദ് ദുബൈയുടെ ആധുനിക പരിവര്‍ത്തനത്തിന്റെ സൂത്രധാരനാണ്.

1990 ഒക്ടോബര്‍ ഏഴിന് ശൈഖ് റാശിദ് അന്തരിച്ചു. വേര്‍പാടിന്റെ 34-ാം വാര്‍ഷികം ഈ വര്‍ഷം ആചരിക്കുന്നു. ശ്രദ്ധേയമായ നേതൃയാത്രയും സ്വഭാവ സവിശേഷതകളും മൂല്യങ്ങളും തത്വങ്ങളും നിര്‍വചിക്കുന്ന ഒരു സംയോജിത ആര്‍ക്കൈവ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

തന്റെ കാഴ്ചപ്പാടിലൂടെ അത്യാധുനിക നഗരം രൂപപ്പെടുത്തി. അത് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലൂടെ കൂടുതല്‍ മികവ് കൈവരിച്ചു.