Connect with us

Kozhikode

ശൈഖ് സ്വബാഹുദ്ദീൻ രിഫാഈ നാളെ നോളജ് സിറ്റിയിൽ

ജാമിഉൽ ഫുതൂഹ് മസ്ജിദിലെ ജുമുഅയിൽ പങ്കെടുക്കും

Published

|

Last Updated

നോളജ് സിറ്റി | പ്രമുഖ സൂഫീ പണ്ഡിതനും ആത്മീയ നേതാവും ശൈഖ് അഹ്മദുല്‍ കബീര്‍ അല്‍ രിഫാഈ യുടെ പ്രപൗത്രനുമായ ബാഗ്ദാദുകാരൻ ശൈഖ് സ്വബാഹുദ്ദീൻ രിഫാഈ നാളെ മർകസ് നോളജ് സിറ്റിയിൽ എത്തും.

ജാമിഉൽ ഫുതൂഹ് മസ്ജിദിലെ നാളത്തെ  ജുമുഅയിൽ അദ്ദേഹം പങ്കെടുക്കും. നേരത്തെ, നിരവധി തവണ മർകസിലും സുന്നി സമ്മേളനങ്ങളിലുമെല്ലാം ശൈഖ് സ്വബാഹുദ്ദീൻ രിഫാഈ പങ്കെടുത്തിരുന്നെങ്കിലും കൊവിഡ് കാലം തീർത്ത ഇടവേളക്ക് ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്.

ഏറെക്കാലങ്ങളായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി ബന്ധം കാത്ത് വന്ന അദ്ദേഹം ഉസ്താദിൻ്റെ വിശ്രമ വേളയിൽ മദീനയിൽ വെച്ച് പ്രത്യേക പ്രാർഥന നടത്തിയിരുന്നു. 

 

Latest