Connect with us

uroos mubarak

ശൈഖുനാ സി പി ഉസ്താദ് 23 ാമത് ഉറൂസ് മുബാറകിന് തുടക്കമായി

ഉദ്ഘാടന സമ്മേളനത്തില്‍ വെണ്ണക്കോട് അബൂബക്കര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി

Published

|

Last Updated

കൊടുവള്ളി | പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ സി പി ഉസ്താദിന്റെ 23 ാത് ഉറൂസ് മുബാറക്കിന് ആവിലോറ കുന്നുമ്മല്‍ മഹ്ലറതുശ്ശാദുലിയ്യയില്‍ പ്രൗഢമായ തുടക്കം. സിയാറത്തോടുകൂടി ആരംഭിച്ച ഉറൂസിന് സുഹൈല്‍ അസ്സഖാഫ് മടക്കര, സയ്യിദ് മുഹ്‌സിന്‍ അല്‍ അഹ്ദല്‍ സഖാഫി അവേലം എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.
ഖത്തുമല്‍ ഖുര്‍ആന്‍ സദസ്സിനുശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വെണ്ണക്കോട് അബൂബക്കര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ ദുആ നേതൃത്വം നല്‍കി. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, ഒ ടി മുഹമ്മദ് മമ്മി മുസ്ലിയാര്‍, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, സി പി മുഹമ്മദ് ഷാഫി സഖാഫി, അന്‍വര്‍ സഖാഫി കരുവന്‍പൊയില്‍ സംബന്ധിച്ച് സംസാരിച്ചു.
സമാപന ദിനമായ ഇന്ന് മൗലിദുകള്‍ മുഹിയുദ്ധീന്‍ റാത്തീബ് ബുര്‍ദ മജിലിസ് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി പി എം ഫൈസി വില്യാപ്പള്ളി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, അബ്ദുല്‍ മജീദ് കൊളപ്പുറം, അബ്ദുല്‍ ഹക്കീം സഖാഫി അരിയില്‍ എന്നിവര്‍ പങ്കെടുക്കും. 8 30ന് ആരംഭിക്കുന്ന ശാദുലി റാത്തീബോടെ ഉറൂസിന് സമാപനമാകും.

 

 

Latest