Connect with us

t20worldcup

വിക്കറ്റ് വേട്ടയില്‍ അഫ്രീദിയെ പിന്തള്ളി ശാക്കിബ് അല്‍ ഹസന്‍ ഒന്നാമത്

ടി20 ലോകകപ്പില്‍ ഏറ്റവും കൂടതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ശാക്കിബിന് നിലവല്‍ മറ്റ് വെല്ലുവിളികള്‍ ഇല്ല

Published

|

Last Updated

ഷാര്‍ജ | ടി20 ലോകകപ്പില്‍ ഏറ്റവും കൂടതല്‍ വിക്കറ്റ് നേടുന്ന താരമായി ശാക്കിബ് അല്‍ ഹസന്‍. മുന്‍ പാക്കിസ്ഥാന്‍ താരം ശാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് ശാക്കിബ് നേട്ടം സ്വന്തമാക്കിയത്.

29 മാച്ചുകളില്‍ നിന്നായി 6.65 എക്കോണമി റേറ്റില്‍ 41 വിക്കറ്റുകളാണ് ശാക്കിബ് നേടിയിട്ടുള്ളത്. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ മൂന്നോവറില്‍ 17 റണ്‍സ് വിട്ട് നല്‍കി മികച്ച പ്രകടനമാണ് ശാക്കിബ് പുറത്തെടുത്തത്. ഇതോടെയാണ് ശാക്കിബ് അഫ്രീദിയെ പിന്തള്ളിയത്. ടി20 മത്സരങ്ങളിലെ ഏറ്റവും കൂടതല്‍ വിക്കറ്റ് നേടിയ താരവും ശാക്കിബ് ആണ്.

ടി20 ലോകകപ്പില്‍ ഏറ്റവും കൂടതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ശാക്കിബിന് നിലവല്‍ മറ്റ് വെല്ലുവിളികള്‍ ഇല്ല. നിലവില്‍ കളിക്കുന്ന ആരും ഇതുവരെ 25 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. പട്ടികയില്‍ നിലവല്‍ കളിക്കുന്ന 25 വിക്കറ്റ് നേടിയ ഏക താരം വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയിന്‍ ബ്രാവോ ആണ്. എന്നാല്‍ ഇദ്ദേഹം പട്ടികയില്‍ ഒമ്പതാമതാണ് ഉള്ളത്.

ശാക്കിബ് നേട്ടം സ്വന്തമാക്കിയെങ്കിലും മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Latest