Connect with us

National

കപ്പലിലെ മയക്കുമരുന്ന് വേട്ട: ചെറു മീനുകളെ പിടിക്കുന്ന തിരക്കിലാണ് എന്‍സിബിയെന്ന് ഷമ മുഹമ്മദ്

അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൗനമാണ്. വമ്പന്‍മാരെ എന്തിനാണ് എന്‍സിബി സംരക്ഷിക്കുന്നതെന്ന് ഷമ മുഹമ്മദ് പ്രതികരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ട നടത്തിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ(എന്‍ സി ബി) വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്ത്. ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെന്ന് ഷമ പ്രതികരിച്ചു. അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൗനമാണെന്നും ഷമ ട്വീറ്റ് ചെയ്തു. വമ്പന്‍മാരെ എന്തിനാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംരക്ഷിക്കുന്നതെന്നും, ആരുടെ ഉത്തരവിലാണ് ഈ സംരക്ഷണമെന്നും ഷമ ചോദിക്കുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് സെപ്തംബറില്‍ ഗുജറാത്തിലെ തുറമുഖത്തുണ്ടായത്. രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ചത്. അദാനി ഗ്രൂപ്പ് മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്‌നറുകളിലുള്ള സാധനങ്ങളില്‍ ഉത്തരവാദിത്തമില്ലെന്ന ്‌ഹെറോയിന്‍ വേട്ടയെക്കുറിച്ച് പ്രതികരിച്ചിരുന്നു.

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഷാറൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരി പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്.

Latest