Connect with us

raipur od1

ഷമിയും കൂട്ടരും എറിഞ്ഞിട്ടു; 108 റണ്‍സിന് കിവികള്‍ പുറത്ത്

34.3 ഓവറില്‍ 108 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ കൂടാരം കയറി.

Published

|

Last Updated

റായ്പൂര്‍ | മുഹമ്മദ് ഷമിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും തീയുണ്ടകള്‍ക്ക് മുന്നില്‍ ചാരമായി ന്യൂസിലാന്‍ഡ്. 34.3 ഓവറില്‍ 108 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ കൂടാരം കയറി. ഷമി മൂന്ന് വിക്കറ്റെടുത്തു.

ടോസ് ലഭിച്ച ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ബോള്‍ ചെയ്ത എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറര്‍. മൈക്കല്‍ ബ്രേസ് വെല്‍ 22ഉം മിച്ചല്‍ സാന്റ്‌നര്‍ 27ഉം റണ്‍സെടുത്തു.

Latest