Malappuram
കരുണയുടെ കരങ്ങള്‍ ഷാമില്‍ മോന് താങ്ങാവണം; എസ് എം എ രോഗം ബാധിച്ച 14കാരന്അടിയന്തര ചികിത്സക്ക് വേണ്ടത് മൂന്ന് കോടി
മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി )എന്ന അപൂര്‍വ രോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്.
മലപ്പുറം | ഷാമില്‍ മോന്‍ കാത്തിരിക്കുകയാണ് കരുണയുടെ കൈത്താങ്ങിനായി. എസ് എം എ രോഗം ബാധിച്ച 14കാരന് അടിയന്തര ചികിത്സക്കായി വേണ്ടത് മൂന്ന് കോടി രൂപയാണ്. മുതുവല്ലൂര്‍ പഞ്ചായത്തില്‍ മുതുപറമ്പ് പാമ്പോടന്‍ സൈനുദ്ധീന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് എസ്എംഎ (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി )എന്ന അപൂര്‍വ രോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്.
വീല്‍ചെയറിലിരുന്ന് കൈകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഷാമിലിന് ഇപ്പോള്‍ കൈകളും ചലനമറ്റ അവസ്ഥയിലാണ്.കുട്ടിയുടെ ആരോഗ്യനില ദിനംപ്രതി മോശമായി മാറികൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 14കാരന് എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നാണ് തിരുവനന്തപുരം എസ്എടി ഗവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
നാല് വര്‍ഷത്തോളം കുട്ടിക്ക് മരുന്ന് നല്‍കണം. ഒരു വര്‍ഷത്തെ മരുന്നിന് തന്നെ ഭീമമായ തുക ചിലവാക്കേണ്ടതുണ്ട്. 75ലക്ഷം രൂപയാണ് മെഡിസിനു മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്. ചികിത്സക്ക് മൊത്തമായി മൂന്ന് കോടിയോളം രൂപ വരുമെന്നാണ് കണക്ക്.ഈ അവസരത്തിലാണ് സ്വപ്‌നങ്ങള്‍ക്ക് നിറം മങ്ങുന്ന ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്താനായി സുമനസ്സുകളുടെ സഹായം കുടുംബം കാത്തിരിക്കുന്നത്. ഫണ്ട് ശേഖരിക്കുന്നതിനായി ‘മുഹമ്മദ് ഷാമില്‍ ചികിത്സ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്.
ഷാമില്‍ അരക്ക് താഴെ ബലക്ഷയം വന്ന് സ്വന്തമായി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുംതോറും ആരോഗ്യനില മോശമാവുകയാണെന്നും ചികിത്സ സഹായ സമിതി മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ടിവി ഇബ്രാഹിം എംഎല്‍എ പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ പേരിലും ചികിത്സ കമ്മിറ്റിയുടെ പേരിലുമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ചികിത്സാ ഫണ്ടിന്റെ സുതാര്യതക്ക് വേണ്ടി അഡ്വ. ഷമീര്‍ കുന്ദമംഗലം ചെയര്‍മാനായ ‘ASK CARE foundation’ എന്ന പേരില്‍ നിര്‍മിച്ച ആപ്പ് വഴിയോ രക്ഷിതാക്കളുടെ അക്കൗണ്ടുകള്‍ വഴിയും സഹായം കൈമാറാം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:
JASIRA CP,
A/C NO: 25150100001878,
IFSC: FDRL0002515,
FEDERAL BANK, KIZHISSERI BRANCH.
Google Pay, Phone Pay: 9744167460, 9745167460.
ആപ്പ് വഴി പണമടക്കാന്‍: ASK CARE APP.