Connect with us

Educational News

ശമീം നൂറാനിക്ക് ജെഎൻയുവിൽ നിന്ന് ഡോക്ടറേറ്റ്

"സമുദ്രോപരിതലത്തിലെ ബന്ധങ്ങളുടെ ചരിത്രം: പതിമൂന്ന് - പതിനാറ് നൂറ്റാണ്ടുകളിൽ പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്പത്തികം, രാഷ്ട്രീയം, മതം" എന്ന വിഷയത്തിലായിരുന്നു ഗവേഷണം

Published

|

Last Updated

കോഴിക്കോട് | ശമീം നൂറാനി ഇന്ത്യയിലെ പ്രശസ്ത്ര കേന്ദ്ര സർവ്വകലാശാലയായ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ ഡോക്ടറേറ്റ് നേടി. “സമുദ്രോപരിതലത്തിലെ ബന്ധങ്ങളുടെ ചരിത്രം: പതിമൂന്ന് – പതിനാറ് നൂറ്റാണ്ടുകളിൽ പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്പത്തികം, രാഷ്ട്രീയം, മതം” എന്ന വിഷയത്തിലായിരുന്നു ഗവേഷണം. യൂറോപ്യൻ അധിനിവേശത്തിന് മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിലനിന്നിരുന്ന അവസ്ഥകളെ കുറിച്ചുള്ള മൂല്യവത്തായ പഠനമാണിത്.

മധ്യകാലഘട്ടങ്ങളിൽ എഴുതപ്പെട്ട അറബി ഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്തിയെന്നത് ഗവേഷണത്തെ സവിശേഷമാക്കുന്നു. മർകസിനു കീഴിൽ പൂനൂർ ജാമിഅ മദീനതുന്നൂറിൽ നിന്ന് ഫൗണ്ടേഷൻ ആന്റ് ബാച്ചിലർ ഇൻ ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സുകൾ പൂർത്തിയാക്കി. അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഹിസ്റ്ററിയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയത്. ജെ എൻ യുവിൽ തന്നെ സമർപ്പിച്ച തന്റെ എം.ഫിൽ ഗവേഷണത്തിന് 2018 ലെ പ്രൊ.കെ വി കൃഷ്ണ അയ്യർ സ്കോളർ അവാർഡ് ലഭിച്ചിരുന്നു.

ദേശീയ അന്തർദേശീയ കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും routledge അടക്കമുള്ള അറിയപ്പെട്ട പ്രസാധകർ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാമിഅഃ മദീനത്തൂന്നൂർ ചെയർമാൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ – റെക്ടർ ഡോ.എ.പി.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കൽ വലിയപറമ്പ് സ്വദേശികളായ മമ്മദ് – നഫീസ ദമ്പതികളുടെ മകനാണ്. ആന്ദ്രപ്രദേശിലെ ഗുണ്‌ഡൂരിലെ വിഗ്നാൻ യൂനിവേഴ്സിറ്റിയിൽ ഹിസ്റ്ററിയിൽ അസി.പ്രൊഫസറായി ശമീം നൂറാനി

---- facebook comment plugin here -----

Latest