Connect with us

കേരള നിയമസഭയ്ക്ക് ഇനി യുവത്വത്തിന്റെ പ്രസരിപ്പ്. സഭയുടെ 24 ആമതു സ്പീക്കറായി എ എന്‍ ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ ്ജനാധിപത്യത്തിന്റെ ശ്രീകോവില്‍ യൗവനയുക്തമാവുന്നത്.

സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിയാകാന്‍ സ്ഥാനമൊഴിഞ്ഞതോടെ ഇന്നു നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫില്‍നിന്ന് മത്സരിച്ച അന്‍വര്‍ സാദത്തിന് 40 വോട്ടാണു ലഭിച്ചത്. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തിരഞ്ഞെടുപ്പു നിയന്ത്രിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നു ഷംസീറിനെ സീറ്റിലേക്ക് ആനയിച്ചു. തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ചിറ്റയം ഗോപകുമാര്‍ വോട്ട് ചെയ്തില്ല. വിദേശത്തുപോയ ഭരണപക്ഷ എം എല്‍ എമാരായ റോഷി അഗസ്റ്റിന്‍, ദലീമ ജോജോ എന്നിവരും ഉംറക്ക് പോയ പ്രതിപക്ഷ എം എല്‍ എ യു എ ലത്തീഫും വോട്ട് ചെയ്തില്ല.

വീഡിയോ കാണാം

Latest