Kerala
ഷാന്‍ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി തള്ളി
ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്

ആലപ്പുഴ | എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹരജി കോടതി തള്ളി. ആലപ്പുഴ ജില്ല സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് സ്ഥലം എസ് എച്ച് ഒ കുറ്റപത്രം നല്‍കണമെന്നിരിക്കെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നല്‍കിയ കുറ്റപത്രം തള്ളണമെന്നായിരുന്നു ഹരജി. സി ബ്രാഞ്ചിന് കുറ്റപത്രം നല്‍കാന്‍ അധികാരമില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയായിരുന്നു.
2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരി – പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെയാണ് ഷാനെ കൊലപ്പെടുത്തിത്. പിന്നില്‍ നിന്നെത്തിയ കാര്‍ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലാറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ ആര്‍ എസ് എസ് ജില്ലാ പ്രചാരകടക്കം പ്രതിപ്പട്ടികയിലുണ്ട്.