Kerala
ഷാന്‍ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി നാളെ പരിഗണിക്കും
കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെയും ഹരജിയില്‍ പ്രോസിക്യൂഷന്‍ വാദവും കേള്‍ക്കും
ആലപ്പുഴ | എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി-മൂന്ന് ചൊവ്വാഴ്ച പരിഗണിക്കും. ഷാന്‍ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെയും ഹരജിയില്‍ പ്രോസിക്യൂഷന്‍ വാദവും കേള്‍ക്കും.കേസ് പരിഗണിച്ചപ്പോള്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തില്ല. തുടര്‍ന്നാണ് കേസിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 10 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്
ജില്ല ക്രൈംബ്രാഞ്ച് ഡിെൈവഎസ്പിയായിരുന്ന കെ വി ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് നല്‍കേണ്ടത് ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആണെന്നും ക്രൈംബ്രാഞ്ച് ഡി വൈ എസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനെ പിന്നില്‍നിന്നെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു