Connect with us

National

ശരദ് പവാറിന്റെ രാജി; രാഹുല്‍ ഗാന്ധിയും പവാറിന്റെ മകളും തമ്മില്‍ കൂടികാഴ്ച്ച നടത്തി

സ്ഥാനമൊഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി നേതാക്കളും അനുയായികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പവാര്‍ വഴങ്ങിയില്ലെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍.

Published

|

Last Updated

ന്യൂഡല്‍ഹി| മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാര്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശരദ് പവാറിന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെയുമായി കൂടികാഴ്ച്ച നടത്തി.

ചൊവ്വാഴ്ചയാണ് പവാര്‍ തന്റെ രാജി പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഒരു കമ്മിറ്റിയെ നാമകരണം ചെയ്ത് തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തത്.

സ്ഥാനമൊഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും അനുയായികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പവാര്‍ വഴങ്ങിയില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ദേശീയ അധ്യക്ഷനായി സുപ്രിയ സുലെയും മഹാരാഷ്ട്ര യൂണിറ്റ് മേധാവിയായി അജിത് പവാറും തിരഞ്ഞെടുക്കപ്പെട്ടതായി ഊഹാപോഹങ്ങളുണ്ട്.

 

 

Latest