Johannesburg test
തീപ്പന്തുമായി ശര്‍ദുൽ; ദക്ഷിണാഫ്രിക്കക്ക് നാമമാത്ര ലീഡ്
ശര്‍ദുല്‍ ഏഴ് വിക്കറ്റെടുത്തു.

ജോഹന്നസ്ബര്‍ഗ് | രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കക്ക് നാമമാത്ര ലീഡ്. ശര്‍ദുല്‍ ഠാക്കൂറിന്റെ തീതുപ്പും പന്തിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നത്. ശര്‍ദുല്‍ ഏഴ് വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കക്ക് 27 റണ്‍സിന്റെ ലീഡാണുള്ളത്. ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യയുയര്‍ത്തിയ 202 എന്ന സ്‌കോറിനെതിരെ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 229 റണ്‍സില്‍ ഒതുങ്ങി. കീഗന്‍ പീറ്റേഴ്‌സണ്‍ (62), ടെംബ ബവുമ (51) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.
17.5 ഓവറില്‍ 61 റണ്‍സ് മാത്രം വഴങ്ങിയാണ് ശര്‍ദുല്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് ഷമി രണ്ടും ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റ് വീഴ്ത്തി.
---- facebook comment plugin here -----