പ്രവര്‍ത്തനം നിശ്ചലമായതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ ഇടിവ്
ഫെയ്‌സ്ബുക്കിന്റെ ആന്തരിക ആശയവിനിമയ സംവിധാനം അടക്കം തകരാറിലായെന്നും റിപ്പോര്‍ട്ടുണ്ട്
ന്യൂഡല്‍ഹി | ലോകത്ത് ആകമാനം ഫെയ്‌സ്ബുക്ക് കുടുംബത്തിലെ സാമൂഹ്യ മാധ്യമങ്ങള്‍ നിശ്ചലമായതിന് പിന്നാലെ ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്‍ അഞ്ച് ശതമാനത്തിലേറെ ഇടിവ്. 5.5% ഇടിവാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ ഫെയ്‌സ്ബുക്കിന്റെ ആന്തരിക ആശയവിനിമയ സംവിധാനം അടക്കം തകരാറിലായെന്നും റിപ്പോര്‍ട്ടുണ്ട്. കാര്യങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം തുടരുന്നതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. അസൗകര്യത്തിന് ഫെയ്‌സ്ബുക്ക് ട്വീറ്റ് വഴി ക്ഷമ ചോദിച്ചു.
ഐ ടി മേഖലയില്‍ കൂടുതല്‍ കമ്പനികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗൂഗിളും ആമസോണും അടക്കം പ്രമുഖ കമ്പനിളെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അമേരിക്കന്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സേവനങ്ങളിലും തടസ്സമുണ്ടായി.
---- facebook comment plugin here -----