Connect with us

Uae

ചരിത്രത്തിലെ ഏറ്റവും വലിയ ഷാര്‍ജ ബജറ്റിന് അംഗീകാരം

സാമ്പത്തിക സുസ്ഥിരത വളര്‍ത്താനും മാന്യമായ ജീവിത നിലവാരം ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിടുന്ന ഏകദേശം 42 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റാണ് അംഗീകരിച്ചത്.

Published

|

Last Updated

ഷാര്‍ജ|എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. സാമ്പത്തിക സുസ്ഥിരത വളര്‍ത്താനും മാന്യമായ ജീവിത നിലവാരം ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിടുന്ന ഏകദേശം 42 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റാണ് അംഗീകരിച്ചത്.

സാമൂഹിക സുരക്ഷ ശക്തിപ്പെടുത്താനും സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്താനും ഊര്‍ജം, വെള്ളം, ഭക്ഷണം തുടങ്ങിയ സുപ്രധാന വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ബജറ്റ് ശ്രമിക്കുന്നു. ഷാര്‍ജയിലുടനീളമുള്ള വിവിധ ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ഉറപ്പാക്കാനും ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനും ബജറ്റ് ലക്ഷ്യമിടുന്നു. സാംസ്‌കാരികവും വിനോദപരവും സാമൂഹികവുമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സാമ്പത്തിക വികസനത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. യു എ ഇ പൗരന്മാര്‍, താമസക്കാര്‍, ബിസിനസുകള്‍, ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മുന്‍ഗണനകള്‍ നല്‍കിയിട്ടുണ്ട്.

 

 

Latest