Connect with us

Uae

ഷാർജ - അബൂദബി, ഷാർജ  - അൽ ഐൻ ബസ് സർവീസ് ഇന്ന് മുതൽ

Published

|

Last Updated

അബൂദബി | കോവിഡ് കാരണം നിർത്തിവെച്ച ഷാർജ – അബൂദബി (117 ) , ഷാർജ – അൽ ഐൻ (118) ബസ് സർവീസ് ഇന്ന് മുതൽ പുനരാരംഭിച്ചതായി ഷാർജ റോഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ  കോവിഡ് സുരക്ഷ  മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ബസ് സർവീസ് നടത്തുക.

ബസ് യാത്രക്കാർ കോവിഡ് 19 മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും പാലിക്കണമെന്ന് ആർ ടി എ അറിയിച്ചു. മുൻകരുതൽ വ്യവസ്ഥകൾക്കനുസൃതമായും ബസ് യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും യാത്രക്കാർ ബസ്സുകളിൽ കയറുന്നതിന് മുമ്പ് അൽ ഹുസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണം.

വാക്സിൻ കുത്തിവെപ്പ് എടുത്തവർ അൽ ഹുസനിൽ (ഇ) അല്ലെങ്കിൽ (*) എന്നിവയും കുത്തിവപ്പ് എടുക്കാത്തവർ പി സി ആർ പരിശോധന നടത്തി 48 മണിക്കൂറിനുള്ളിൽ ലഭിച്ച പരിശോധന ഫലവുമാണ് കാണിക്കേണ്ടത്.

Latest