Connect with us

Uae

റബാത് പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി മുഖ്യാതിഥി

ഏപ്രിൽ 18 മുതൽ 27 വരെ നടക്കുന്ന ഈ മേളയിൽ 52 സംയുക്ത ഇമാറാത്തി-മൊറോക്കൻ പരിപാടികൾ ഷാർജ ഒരുക്കും.

Published

|

Last Updated

ഷാർജ | ഈ വർഷത്തെ റബാത് അന്താരാഷ്ട്ര പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി മുഖ്യാതിഥിയായി പങ്കെടുക്കുന്നു.ഏപ്രിൽ 18 മുതൽ 27 വരെ നടക്കുന്ന ഈ മേളയിൽ 52 സംയുക്ത ഇമാറാത്തി – മൊറോക്കൻ പരിപാടികൾ ഷാർജ ഒരുക്കും.

പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ, പൈതൃക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.
ഷാർജയിലെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങൾ പങ്കാളികളാണ്.മൊറോക്കൻ സാംസ്‌കാരിക മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിൽ ഇതിന്റെ പ്രഖ്യാപനം നടന്നു.

ചടങ്ങിൽ മൊറോക്കൻ യുവജന, സാംസ്‌കാരിക, ആശയവിനിമയ മന്ത്രി, ബുക്ക് അതോറിറ്റി സി ഇ ഒ അഹ്‌മദ് ബിൻ റക്കദ് അൽ ആമിരി തുടങ്ങിയവർ ഇത് സംബന്ധമായി പങ്കെടുത്തു. 17 സാംസ്‌കാരിക സ്ഥാപനങ്ങളും 11 ഇമാറാത്തി എഴുത്തുകാരും പങ്കെടുക്കും.

---- facebook comment plugin here -----

Latest