Uae
ഷാർജ ചേംബർ ഇന്ത്യൻ പങ്കാളിത്തം വർധിപ്പിക്കുന്നു
ഷാർജയിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളും സൂചകങ്ങളും യോഗം അവലോകനം ചെയ്തു.
ഷാർജ | ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു.
ഷാർജ ചേംബർ ആസ്ഥാനത്ത് ഫിക്കിയുടെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉയർന്ന സാധ്യതയുള്ള വിപണികളുമായി സാമ്പത്തിക പങ്കാളിത്തം വളർത്തുന്നതിനുള്ള ശ്രമങ്ങൾ ഇരു ഭാഗവും ചർച്ചചെയ്തത്.
യോഗത്തിൽ എസ്‌സിസിഐയുടെ ഷാർജ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ‌് സെന്റർ (എസ് ഇ ഡി സി) ഡയറക്ടർ അലി അൽ ജാരി, എസ് സി സി ഐയിലെ ബിസിനസ് കൗൺസിൽസ് ആൻഡ് ജോയിന്റ‌് കമ്മിറ്റിസ് വിഭാഗം മേധാവി ഹിബ അൽ മർസൂഖി എന്നിവർ പങ്കെടുത്തു.
വ്യാവസായിക സഹകരണം വർധിപ്പിക്കുക, ഇരുവിഭാഗങ്ങൾക്കുമിടയിൽ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുക തുടങ്ങിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനും യോഗം ഊന്നൽ നൽകി.
വ്യാവസായിക മേഖലക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യൻ ബിസിനസ് സമൂഹവുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത ഷാർജ ചേംബർ വ്യക്തമാക്കി.
ഷാർജയിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളും സൂചകങ്ങളും യോഗം അവലോകനം ചെയ്തു. 2023-ൽ ഉൽപ്പാദനരംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി എമിറേറ്റ് ഏകദേശം 18.9 മില്യൺ ഡോളർ മൂലധനച്ചെലവ് രേഖപ്പെടുത്തി.