Connect with us

Uae

ഷാർജ പൈതൃക ദിനങ്ങൾ തുടങ്ങി; 'ബൈത്ത് എലോവൽ' തുറന്നു

പ്രദേശത്തെ പുതിയ "ബൈത്ത് എലോവൽ' ശൈഖ് ഡോ. സുൽത്താൻ തുറന്നു.

Published

|

Last Updated

ഷാർജ | ഹാർട്ട് ഓഫ് ഷാർജയുടെ പൈതൃക മേഖലയിൽ 22-ാമത് ഷാർജ പൈതൃക ദിനങ്ങൾ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പ്രദേശത്തെ പുതിയ “ബൈത്ത് എലോവൽ’ ശൈഖ് ഡോ. സുൽത്താൻ തുറന്നു. പാചക കലകളിലും സാംസ്‌കാരിക പൈതൃകത്തിലും മികവിന്റെ കേന്ദ്രമാവാൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നൂതനമായ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. രുചികളും കഥകളും പാരമ്പര്യങ്ങളും ഒരു മേൽക്കൂരക്ക് കീഴിൽ ലഭ്യമാക്കും.

ഔട്ട്‌ഡോർ റെസ്റ്റോറന്റ‌്, കരകൗശല ബോട്ടിക്കിൽ എമിറാത്തി എംബ്രോയ്ഡറി, മൊറോക്കൻ ഹോംവെയർ, പലസ്തീനിലെ സ്ത്രീകൾ എംബ്രോയ്ഡറി ചെയ്ത മനോഹരമായ വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ കൈകൊണ്ട് നിർമിച്ച ഡിസൈനുകൾ ഉൾപ്പെടുന്ന വസ്ത്രങ്ങളും മറ്റും ഇവിടെ ലഭിക്കും.

Latest