Connect with us

Uae

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 29-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. പുതിയ ഭരണസമിതി അംഗങ്ങളാവാന്‍ 110 അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്രിക സമര്‍പ്പിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമ പട്ടിക ഞായറാഴ്ച രാത്രി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച പത്രികളില്‍ 19 എണ്ണം തള്ളി.

ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തീയതി മാറ്റിയതിന്റെ കാരണം വ്യക്തമല്ല.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് സംഘടനകള്‍ കാണുന്നത്. മലയാളികളുടെ നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രവാസി സമൂഹത്തിന് മികച്ച രീതിയില്‍ സേവനം ചെയ്യുന്ന തരത്തില്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നുവരണമെന്ന പൊതു അഭിപ്രായം മുഴങ്ങിക്കേള്‍ക്കുന്ന അവസരമാണ് തിരഞ്ഞെടുപ്പ് ഘട്ടം. നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങളും വിയോജിപ്പുകളും മറന്ന് മുന്നണികളായി മത്സരിക്കുന്ന രീതിയാണിവിടെ കാണുന്നത്.

 

---- facebook comment plugin here -----

Latest