Connect with us

Ongoing News

ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം; ഇനി എല്ലാ വഴികളും അക്ഷര നഗരിയിലേക്ക്

മുൻ വർഷങ്ങളെ അപേക്ഷിച്ചു നല്ല തിരക്കാണ് ആദ്യ ദിനം അനുഭവപ്പെടുന്നത്.

Published

|

Last Updated

ഷാർജ | ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് എക്സ്പൊ സെന്ററിലെ പുസ്തക നഗരിയിൽ തുടക്കമായി. ക്ഷണിക്കപെട്ട അധിധികൾക്ക് മുന്നിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉൽഘാടനം ചെയ്തു. ഇനിയുള്ള രണ്ടാഴ്ച്ച ഷാർജയിലെ എല്ലാ വഴികളും അക്ഷര നഗരിയിലേക്കായിരിക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ചു നല്ല തിരക്കാണ് ആദ്യ ദിനം അനുഭവപ്പെടുന്നത്. സ്‌കൂൾ, കോളജ് കുട്ടികൾ ഉള്‍പ്പെടെ ആദ്യ ദിവസം പുസ്തക മേള സന്ദർശിക്കാൻ എത്തുന്നുണ്ട്. ലോക രാഷ്ട്രങളിൽ നിന്നുള്ള എഴുത്തുകാർക്ക് പുറമെ കെ പി രാമനുണ്ണി ഉള്‍പ്പെടെയുള്ള മലയാളി എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകൻ കോട്ടയം നസീറും ഇന്ന് നഗരി സന്ദർശിച്ചു.

ഷാർജ പുസ്തക മേള പുതിയൊരു ചരിത്ര നിയോഗത്തിലാണെന്ന് ഷാർജ പുസ്തക മേളയുടെ വിദേശകാര്യ വിഭാഗം തലവൻ മോഹൻ കുമാർ അറിയിച്ചു. ഷാർജ പുസ്തക മേള ഇന്ന് ലോകത്ത് ഒന്നാം നിര മേളയായി ഉയർന്നതിൽ ഏറെ സന്തോഷമുണ്ട് അദ്ദേഹം വിശദമാക്കി.

പുസ്തക മേളയിലെ സിറാജ് പവലിയനിൽ എഴുത്തുകാരൻ കെ പി രാമനുണ്ണി. ഒപ്പം സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ് കെ എം അബ്ബാസ്

പുസ്തകമേളയിൽ സിറാജ് പവലിയനും പ്രവർത്തനം തുടങ്ങി. ഹാൾ നമ്പർ ഏഴിൽ ഇസഡ് ഡി 16 നമ്പർ സ്റ്റാളിലാണ് സിറാജിന്റെ പവലിയൻ.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാർജ പുസ്തകമേള. 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. മേള നവംബർ 13ന് സമാപിക്കും.

Latest