Uae
ഷാർജ അന്താരാഷ്ട്ര ബുക്‌സെല്ലേഴ്‌സ് കോൺഫറൻസ് ആരംഭിച്ചു
92 രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം പുസ്തകവിൽപ്പനക്കാർ, പ്രസാധകർ, സാഹിത്യ പ്രവർത്തകർ എന്നിവർ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഷാർജ|നാലാമത് ഷാർജ അന്താരാഷ്ട്ര ബുക്‌സെല്ലേഴ്‌സ് കോൺഫറൻസ് ആരംഭിച്ചു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പരിപാടി ഉദ്ഘാടനം ചെയ്തു. 92 രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം പുസ്തകവിൽപ്പനക്കാർ, പ്രസാധകർ, സാഹിത്യ പ്രവർത്തകർ എന്നിവർ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റൽ, സുസ്ഥിരത പോലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയും നൂതന തന്ത്രങ്ങളും സ്വീകരിച്ച് എഴുത്തുകാരെയും വായനക്കാരെയും ബന്ധിപ്പിക്കാൻ ശൈഖ ബുദൂർ ആഹ്വാനം ചെയ്തു.
നിരവധി ചർച്ചകളും വർക്ക്‌ഷോപ്പുകളും ഇന്നലെ നടന്നു. പബ്ലിഷിംഗ് പെർസ്‌പെക്ടീവ്‌സ് എഡിറ്റർ ഇൻ ചീഫ് പോർട്ടർ ആൻഡേഴ്‌സനും ഇറ്റലിയിലെ മെസ്സഗെറി ലിബ്രി സി ഇ ഒ റെനാറ്റോ സാൽവെറ്റിയും തമ്മിലുള്ള സംവാദം ശ്രദ്ധേയമായി. 20 സെഷനുകളും നെറ്റ്്വർക്കിംഗിനും നൂതന മാർക്കറ്റിംഗും അവസരമൊരുക്കിയിട്ടുണ്ട്. യുകെയിലെ അറബ് ബുക്കേഴ്‌സും തമ്മിലുള്ള സഹകരണ കരാർ ചടങ്ങിൽ ഒപ്പിട്ടു. അറബി ഡിജിറ്റൽ, ഓഡിയോ ഉള്ളടക്കം വർധിപ്പിക്കാനും പുതിയ സ്റ്റുഡിയോയിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നതാണ് ഈ സഹകരണം.