Connect with us

Uae

ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറം തുടങ്ങി

മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഷാർജക്ക് കഴിഞ്ഞു

Published

|

Last Updated

ഷാർജ | ഷാർജ എഫ് ഡി ഐ ഓഫീസ് (ഇൻവെസ്റ്റ് ഇൻ ഷാർജ) സംഘടിപ്പിക്കുന്ന ഷാർജ ഇൻവെസ്റ്റ്മെന്റ്ഫോറത്തിന്റെ ഏഴാമത് എഡിഷൻ ഇന്നലെ ആരംഭിച്ചു. രണ്ട് ദിവസത്തെ ആഴത്തിലുള്ള ചർച്ചകളിൽ ലോകമെമ്പാടുമുള്ള 80-ലധികം വിശിഷ്ട പ്രഭാഷകർ എത്തിയിട്ടുണ്ട്.

മുഖ്യപ്രഭാഷണങ്ങൾ, ഡൈനാമിക് പാനൽ ചർച്ചകൾ, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ എന്നിവയുൾപ്പെടെ 100-ലധികം സെഷനുകൾ ഒരുക്കിയിട്ടുണ്ട്. “സ്മാർട്ട്സ മ്പദ്്്വ്യവസ്ഥകൾക്കായുള്ള ഫ്യൂച്ചറിസ്റ്റിക് വിഷൻ’ രൂപപ്പെടുത്തുകയാണ് ഫോറം മുന്നോട്ടുവെക്കുന്ന അജണ്ട.

ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഷാർജയിൽ 100 രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിച്ചു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖല 100 വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിച്ചതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹ്്മദ് അൽ ശംസി പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ 22 ശതമാനം വളർച്ചയാണിത്.
വിദേശ പൗരന്മാർ വ്യാപാരം നടത്തിയ പ്രോപ്പർട്ടികളുടെ എണ്ണം 5,914 ൽ എത്തി. ഇതിന്റെ 8.3 ബില്യൺ ദിർഹമായി ഉയർന്നു. നിക്ഷേപത്തെ ഉത്തേജിപ്പിക്കുന്ന നിയമങ്ങളും നിയമനിർമാണങ്ങളും സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണ ഇതര വ്യാപാര ലക്ഷ്യത്തിന് ഷാർജ നിർണായക സാന്നിധ്യം , എണ്ണ ഇതര സമ്പദ്്വ്യവസ്ഥയിലേക്കുള്ള ഷാർജയുടെ മാറ്റം 2031-ഓടെ യു എ ഇയുടെ 150 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപ ലക്ഷ്യത്തെ പിന്തുണക്കുന്നുവെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. ഷാർജയുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ 96 ശതമാനവും എണ്ണ ഇതര മേഖലകളാൽ നയിക്കപ്പെടുന്നു. എമിറേറ്റ് വൈവിധ്യമാർന്ന നേരിട്ടുള്ള വിദേശ നിക്ഷേപ അവസരങ്ങൾ കൈക്കൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.

2021-ൽ 4.8 ശതമാനവും 2022-ൽ 5.2 ശതമാനവും സാമ്പത്തിക വളർച്ച കൈവരിച്ചു. മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് സമ്പദ്്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഷാർജക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം എമിറേറ്റിന്റെ ജി ഡി പി 6.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് 145 ബില്യൺ ദിർഹത്തിന് (39.5 ബില്യൺ ഡോളർ) തുല്യമാണ്.

Latest