Connect with us

Uae

ഷാര്‍ജ പ്രസാധക സമ്മേളനം തുടങ്ങി

റൈറ്റ്‌സ് കണക്ഷന്‍ വിജയികളെ ആദരിച്ചു.

Published

|

Last Updated

ഷാര്‍ജ|ഷാര്‍ജ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് 14-ാമത് സെഷന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഇവന്റ് ബുധനാഴ്ച ആരംഭിക്കുന്ന 43-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് മുന്നോടിയായാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള 108 രാജ്യങ്ങളില്‍ നിന്നായി 74 പ്രഭാഷകരും 1,065 പ്രസാധകരുടെയും സാഹിത്യ പ്രവര്‍ത്തകരുടെയും ശ്രദ്ധേയമായ സമ്മേളനമാണ് ഇത്.

അതിര്‍ത്തി കടന്നുള്ള സാംസ്‌കാരിക വിനിമയത്തിനും നവീകരണത്തിനും വേണ്ടി പോരാടുന്ന ഷാര്‍ജ പബ്ലിഷേഴ്‌സ് കോണ്‍ഫറന്‍സ് പുതിയ ശബ്ദങ്ങള്‍ കേള്‍ക്കാനും വ്യവസായം സമഗ്രതയോടുകൂടി വികസിക്കുന്നുവെന്നും ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അവര്‍ പറഞ്ഞു. ചടങ്ങില്‍ മൂന്നാമത് ഷാര്‍ജ റൈറ്റ്‌സ് കണക്ഷന്‍ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. തുര്‍ക്കിയിലെ കലം ഏജന്‍സി, ഈജിപ്തിലെ ഡാര്‍ എല്‍ ഷൊറൂക്ക് എന്നിവ അവാര്‍ഡ് നേടി. പ്രസിദ്ധീകരണ വ്യവസായത്തിലെ സംഭാവനക്ക് ആഗസ്റ്റില്‍ അന്തരിച്ച അറബ് സയന്റിഫിക് പബ്ലിഷേഴ്സിന്റെ സ്ഥാപകനായ ബസ്സാം ചെബാരോയും അവിസെന്ന പാര്‍ട്ണര്‍ഷിപ്പ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ ബില്‍ കെന്നഡിയും അഭിനന്ദന അവാര്‍ഡ് നേടി.