Connect with us

Uae

ഷാർജ; അപൂർവ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു

യു എ ഇ ആസ്ഥാനമായുള്ള ഇക്യു ടി എൻ എ, ഓസ്ട്രിയൻ ആന്റിക്വേറിയറ്റ് ഇൻലിബ്്രിസ്, ഡച്ച് ആന്റിക്വേറിയറ്റ് ഫോറം എന്നി മൂന്ന് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ശേഖരം.

Published

|

Last Updated

ഷാർജ | വൻ തുക വിലയുള്ള അപൂർവ കയ്യെഴുത്ത് പ്രതികൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്നവയാണിവ. ചിലത് മൂലകൃതിയാണ്. മൊത്തം 25 ലക്ഷം ദിർഹത്തിന്റെ ശേഖരങ്ങൾ. പഴയ ഗൾഫ് ഭരണാധികാരികളുടെ ചിത്രങ്ങളടങ്ങിയ അതുല്യ പുസ്തകവും ഉണ്ട്.

യു എ ഇ ആസ്ഥാനമായുള്ള ഇക്യു ടി എൻ എ, ഓസ്ട്രിയൻ ആന്റിക്വേറിയറ്റ് ഇൻലിബ്്രിസ്, ഡച്ച് ആന്റിക്വേറിയറ്റ് ഫോറം എന്നി മൂന്ന് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ശേഖരം. മന്ത്രാലയങ്ങൾ, സർവകലാശാലകൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിടുന്നു.

1608-ൽ തുർക്കിയിൽ തയ്യാറാക്കിയ “ആയിരത്തൊന്ന് രാവുകൾ’ കയ്യെഴുത്ത് പ്രതി കൂട്ടത്തിൽ ഏറെ ആകർഷകം. ആ കൃതിയുടെ ഏറ്റവും പഴയ മൂന്നാമത്തെ പതിപ്പാണിതെന്ന് ബ്ലൂപ്രിന്റുകളുടെയും അപൂർവ രേഖകളുടെയും പ്രമുഖ വ്യാപാരിയായ യാസർ റാദ് അൽ തമീമി അഭിപ്രായപ്പെട്ടു.

മേളയിലെ ഏറ്റവും വിലയുള്ള കയ്യെഴുത്ത് പ്രതി ഇതായിരിക്കണം.മേഖലയിൽ സമ്പന്നമായ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഒരു അപൂർവ ദൃശ്യം നൽകുന്ന ഈ ശേഖരങ്ങളുടെ പ്രാധാന്യം അൽ തമീമി ചൂണ്ടിക്കാട്ടി.യു എ ഇ രൂപീകരിച്ച് നാല് വർഷത്തിന് ശേഷം 1975-ൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഇറാഖ് സന്ദർശനം നടത്തിയ ഫോട്ടോ ആൽബവും പ്രദർശനത്തിലുണ്ട്.

ഭരണാധികാരിയുടെ ഔപചാരികവും അനൗപചാരികവുമായ നിമിഷങ്ങൾ പകർത്തുന്ന 193 ഫോട്ടോഗ്രാഫുകൾ ഈ ആൽബത്തിലുണ്ട്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ ഉൾപ്പടെയുള്ളവർ ആൽബത്തെ അലങ്കരിക്കുന്നു.

Latest