Uae
ഷാർജ റിയൽ എസ്റ്റേറ്റ് വൻ കുതിപ്പിൽ
റിയൽ എസ്റ്റേറ്റ് പ്രകടനത്തിലെ ശക്തമായ വളർച്ച ഷാർജയുടെ നിക്ഷേപ അന്തരീക്ഷത്തിലുള്ള വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.

ഷാർജ | ഷാർജയിൽ റിയൽ എസ്റ്റേറ്റ് രംഗം വൻ മുന്നേറ്റം നടത്തി. 2025ലെ ആദ്യ പാദത്തിൽ വ്യാപാര മൂല്യം 31.9 ശതമാനം വർധിച്ച് 1,320 കോടി ദിർഹത്തിലെത്തിയെന്നു ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹ്്മദ് അൽ ശംസി അറിയിച്ചു.
2024ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 31.9 ശതമാനം വളർച്ചാ നിരക്കോടെ ഏകദേശം 1,000 കോടി ആയിരുന്നു. വകുപ്പ് നടത്തിയ ഇടപാടുകളുടെ എണ്ണം 24,597 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 23,478 ഇടപാടുകൾ ആയിരുന്നു.
റിയൽ എസ്റ്റേറ്റ് പ്രകടനത്തിലെ ശക്തമായ വളർച്ച ഷാർജയുടെ നിക്ഷേപ അന്തരീക്ഷത്തിലുള്ള വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക സ്ഥിരതയും നിക്ഷേപക സൗഹൃദ നിയമനിർമാണവും സംയോജിപ്പിക്കപ്പെട്ടിട്ടുണ്ട്. നിക്ഷേപക രാജ്യങ്ങളുടെ വൈവിധ്യം എമിറേറ്റിന്റെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ആകർഷണീയതയെ സ്ഥിരീകരിക്കുന്നു.
പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ എമിറേറ്റ് ഒരുക്കിയിരുന്നു. ഷാർജയുടെ റിയൽ എസ്റ്റേറ്റ് സാക്ഷ്യപ്പെടുത്തുന്ന ഗുണപരമായ കുതിച്ചുചാട്ടങ്ങൾ സമഗ്രവും സന്തുലിതവുമായ സാമ്പത്തിക വളർച്ചാ പ്രക്രിയയിലെ ഒരു അടിസ്ഥാന സ്തംഭമാണ്.