Uae
ഷാർജ സഫീർ മാൾ അടച്ചു
2005-ലാണ് സഫീർ ഗ്രൂപ്പ് ദുബൈ - ഷാർജ ഹൈവേയിൽ സഫീർ മാൾ ഒരു ഡിസ്‌കൗണ്ട് സെന്ററായി തുടങ്ങിയത്.

ഷാർജ | ഷാർജയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഫീർ മാൾ അടച്ചു.അൽ ഖാൻ റോഡിലെ ഈ സെന്റർ അടച്ചിട്ട് രണ്ട് മാസമായി.മൂന്ന് നിലകളും രണ്ട് ബേസ്മെന്റ് പാർക്കിംഗ് തലങ്ങളുമുള്ള മാൾ പല ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകിയിരുന്ന സ്ഥാപനമാണ്.
2005-ലാണ് സഫീർ ഗ്രൂപ്പ് ദുബൈ – ഷാർജ ഹൈവേയിൽ സഫീർ മാൾ ഒരു ഡിസ്‌കൗണ്ട് സെന്ററായി തുടങ്ങിയത്. പിന്നീട് വിപുലീകരിച്ച് സഫീർ മാൾ എന്ന് പുനർനാമകരണം ചെയ്തു. ഷാർജയിലെ താമസക്കാർക്ക് ഒരു പ്രിയപ്പെട്ട സ്ഥലവും 20 വർഷത്തിലേറെ, യു എ ഇയിൽ താമസിക്കുന്ന പ്രവാസികൾക്കും ഡ്രൈവർമാർക്കും ഒരു അടയാളവുമായി ഇത് മാറി.
രണ്ട് ദശാബ്ദത്തോളം പ്രധാന റീട്ടെയിൽ കേന്ദ്രമായിരുന്നതിന്റെ ശേഷമാണ് ഈ അടച്ചുപൂട്ടൽ.
1985-ൽ ഷാർജയിൽ ഷോപ്പ് എൻ സേവ് സൂപ്പർമാർക്കറ്റുകളുമായി സഫീർ ഗ്രൂപ്പ് യു എ ഇയിൽ പ്രവർത്തനം ആരംഭിച്ചത്. 1997-ൽ ഒരു ഡിസ്‌കൗണ്ട് മാർക്കറ്റും 2000-ത്തിൽ നഹ്ദയിൽ സഫീർ മാർക്കറ്റും തുറന്നു.
ഷാർജയിലെ സഫീർ മാൾ അടച്ചെങ്കിലും ഗ്രൂപ്പ് ഷാർജയിലും ദുബൈയിലും ഹൈപ്പർമാർക്കറ്റുകളും മാർട്ടുകളും അജ്മാൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ സഫീർ മാളുകളും പ്രവർത്തിപ്പിക്കുന്നു. 2003-ൽ ആരംഭിച്ച ഹോർ അൽ അൻസ് ഈസ്റ്റിലെ സെഞ്ച്വറി മാളും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.