Uae
ലോകത്തിലെ ആദ്യത്തെ എ ഐ ജനറേറ്റഡ് ട്രേഡ് ലൈസൻസുമായി ഷാർജ
പാസ്പോർട്ടിൽ നിന്നുള്ള എല്ലാ ഡാറ്റയും ഈ സാങ്കേതികവിദ്യ ക്യാപ്ചർ ചെയ്യും. സഹായത്തിനായി അപേക്ഷകന് ചാറ്റ്ജിപിടിക്ക് സമാനമായ സിസ്റ്റവുമായി ചാറ്റ് ചെയ്യാം.
ഷാർജ | ലൈസൻസ് ലഭിക്കാൻ അഞ്ച് മിനിറ്റ് മാത്രം എടുക്കുന്ന ലോകത്തിലെ ആദ്യത്തെ എ ഐ ജനറേറ്റഡ് ട്രേഡ് ലൈസൻസ് ഷാർജ പുറത്തിറക്കി. ഷാർജ പബ്ലിഷിംഗ് സിറ്റിയിൽ ലൈസൻസ് തേടുന്ന നിക്ഷേപകരെ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഷാർജ എഫ് ഡി ഐ ഓഫീസ് സി ഇ ഒ മുഹമ്മദ് ജുമാ അൽ മുശാറഖ് പറഞ്ഞു.
മൈക്രോസോഫ്റ്റും ഇൻവെസ്റ്റ് ഇൻ ഷാർജയും ഷാർജ പബ്ലിഷിംഗ് സിറ്റിയും സംയുക്തമായാണ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. ട്രേഡ് ലൈസൻസ് നൽകാൻ മൂന്ന് മിനിറ്റ് മാത്രമേ എടുക്കൂ. പാസ്പോർട്ടിൽ നിന്നുള്ള എല്ലാ ഡാറ്റയും ഈ സാങ്കേതികവിദ്യ ക്യാപ്ചർ ചെയ്യും. സഹായത്തിനായി അപേക്ഷകന് ചാറ്റ്ജിപിടിക്ക് സമാനമായ സിസ്റ്റവുമായി ചാറ്റ് ചെയ്യാം.
കമ്പനിയുടെ നിയമപരമായ സജ്ജീകരണത്തെക്കുറിച്ചും ഘടനയെക്കുറിച്ചും സിസ്റ്റം വഴികാട്ടുന്നു. അപേക്ഷകൻ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചുകഴിഞ്ഞാൽ, പ്രക്രിയ പൂർത്തിയാക്കാൻ സിസ്റ്റം അപേക്ഷകനെ പേയ്മെന്റ്ഗേറ്റ്്വേയിലേക്ക് നയിക്കും.
അപേക്ഷകന് ഷാർജ പബ്ലിഷിംഗ് സിറ്റിയിൽ അനുവദനീയമായ ഏത് പ്രവർത്തനത്തിനും അപേക്ഷിക്കാം. ഷാർജയിലെ മറ്റ് ഫ്രീ സോണുകളിലും മെയിൻ ലാന്റിലും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുെന്നും അൽ മുശാറഖ് പറഞ്ഞു. ദ്വിദിന ഷാർജ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ ആദ്യ ദിവസത്തെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.